News Politics

ഡല്‍ഹി ഇന്ന് പോളിങ് ബൂത്തിലേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ന് പോളിങ് ബൂത്തിലേക്ക്. വോട്ടെടുപ്പ് രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ നടക്കും. 70 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 672 സ്ഥാനാര്‍ഥികളാണ്. ഷഹീന്‍ബാഗ്, ജാമിയ മേഖലകളില്‍ പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്.