News Politics

ഉച്ചയോടെ എണ്ണിയത് 20% വോട്ടുകള്‍ ; ബിഹാര്‍ ഫലം വൈകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: നിലവിലെ ലീഡ് നിലയനുസരിച്ച് ആഹ്ലാദ പ്രകടനം നടത്തരുതെന്ന് ബിഹാറില്‍ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടികളുടെ നിര്‍ദേശം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ ഫല പ്രഖ്യാപനം പൂര്‍ത്തിയാകുമ്പോള്‍ രാത്രിയാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതിന് പിന്നാലെയാണിത്.