News Politics

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഇത്തവണയും എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍ പാളി

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണയും എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പാളി. ആര്‍ ജെ ഡി നേതൃത്വം നല്‍കുന്ന മഹാ സഖ്യം അധികാരത്തില്‍ എത്തും എന്ന ഭൂരിപക്ഷം സര്‍വ്വേകളുടെ പ്രവചനവും തെറ്റി. ബിജെപി നേട്ടമുണ്ടാക്കുമെന്ന് ചില സര്‍വേകള്‍ പ്രവചിച്ചതു മാത്രമാണ് അല്‍പമെങ്കിലും ശരിയായത്.