News Politics

ഫറൂഖിനെയും ഒമറിനെയും ബ്രിട്ടനിലേക്ക് മാറ്റിയേക്കും

ന്യൂഡല്‍ഹി: ജമ്മു കശ്മിരില്‍ തടങ്കലില്‍ കഴിയുന്ന ഫറൂഖ് അബ്ദുള്ള ഒമര്‍ അബ്ദുള്ള എന്നിവരെ സര്‍ക്കാര്‍ ഉപാധികളോടെ മോചിപ്പിച്ചേക്കും. സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് താത്കാലികമായി വിട്ടുനില്‍ക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മോചനം. ഇരുവരെയും ബ്രിട്ടനിലേക്ക് പോകാന്‍ അനുവദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.