News Politics

ഗ്രൂപ്പ് തര്‍ക്കം; തിരുവനന്തപുരത്ത് നാല് പേര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

തിരുവനന്തപുരം: ബി ജെ പി തിരുവനന്തപുരം ജില്ല പുനസംഘടനയിലുണ്ടായ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ പരിഹരിക്കാത്തതിനാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. പുനസംഘടനയില്‍ അവഗണിക്കപ്പെട്ട ബിജെപി ഏരിയ സെക്രട്ടറിയും, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗവും അടക്കം നാല് പേരാണ് പാര്‍ട്ടിവിട്ടത്. പി കെ കൃഷ്ണദാസ് പക്ഷത്തെ പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ടത്.