News Politics

എല്‍ഡിഎഫ് മനുഷ്യ ശൃംഖലയില്‍ യുഡിഎഫ് അണികള്‍: നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായം

മലപ്പുറം: എല്‍.ഡി.എഫിന്റെ മനുഷ്യ ശൃംഖലയില്‍ യു.ഡി.എഫിന്റെ അണികള്‍ പങ്കെടുത്തതില്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായം. സംഭവം ഗൗരവത്തോടെ കാണണമെന്ന് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. പരിപാടിയില്‍ പങ്കെടുത്ത ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് കെ.പി.എ മജീദ് പറഞ്ഞു. എന്നാല്‍ പൗരത്വ ഭേദഗതിക്കെതിരായ ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായാണ് പാര്‍ട്ടി നോക്കാതെ അണികള്‍ സമരത്തിനിറങ്ങിയതെന്നാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാട്.