News Politics

നല്ല കമ്യൂണിസ്റ്റുകാര്‍ ദുഃഖിതരാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: സിപിഎമ്മിലെ വിഭാഗീയ നീക്കങ്ങള്‍ ചര്‍ച്ചയാക്കി കോണ്‍ഗ്രസ്. പി ജയരാജനോ കുടുംബമോ അഴിമതിക്കാരല്ലെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നല്ല കമ്യൂണിസ്റ്റുകാര്‍ ദുഃഖിതരാണെന്നും ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട്ടു പറഞ്ഞു.