News Politics

മുഖ്യമന്ത്രിയും ഗവര്‍ണറും ഭായ്-ഭായ് - എം.കെ.മുനീര്‍

തിരുവനന്തപുരം: തെരുവില്‍ വെല്ലുവിളിക്കുന്നതിന് പകരം ഗവര്‍ണറെ നീക്കാനുള്ള പ്രമേയത്തെ പിന്താങ്ങുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍. നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഭാഗം ഗവര്‍ണര്‍ വിട്ടു കളഞ്ഞാലും ഭരണ പക്ഷം പ്രതിഷേധിക്കാന്‍ ഇടയില്ല. പ്രമേയം ഭരണപക്ഷത്തിന് കൂടിയുള്ളതാണെന്നും മുനീര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.