സമരം ചെയ്യുന്ന പി.എസ് സി റാങ്ക് ഹോള്‍ഡേഴ്സുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണം - ചെന്നിത്തല
കൊച്ചി: സമരം ചെയ്യുന്ന പി.എസ് സി റാങ്ക് ഹോള്‍ഡേഴ്സുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം ബി രാജേഷ് ഭാര്യക്ക് മാത്രമല്ല ഭാര്യാസഹോദരനും പിന്‍വാതിലിലൂടെ ജോലി വാങ്ങിനല്‍കിയെന്ന ആരോപണവുമായി ബി ജെ പി രംഗത്തെത്തി. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ വിവിധയിടങ്ങളില്‍ നടന്ന മാര്‍ച്ചുകളില്‍ ഇന്നും സംഘര്‍ഷമുണ്ടായി.