News Politics

കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തെക്കുറിച്ച് ധാരണ ഉണ്ടായിരുന്നതായി ഇ ജെ അഗസ്തി

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം പങ്കിടുന്നത് സംബന്ധിച്ച് കരാര്‍ ഉണ്ടെന്ന് തന്നെ അറിയിച്ചിരുന്നതായി മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് ഇ.ജെ. അഗസ്തി. കന്റോണ്‍മെന്റ് ഹൗസിലെ ചര്‍ച്ചയ്ക്ക് പിറ്റേന്ന് കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കളാണ് ഇക്കാര്യം പറഞ്ഞതെന്നും അഗസ്തി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. താനെന്നും യുഡിഎഫുകാരന്‍ ആയിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കെഎം മാണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ ആയിരുന്ന അഗസ്തി വ്യക്തമാക്കി.