News Politics

അപരാധങ്ങൾ ഏറ്റുപറഞ്ഞാൽ സ്വീകരിക്കും; ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് വീക്ഷണം

 തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് സ്വാഗതംചെയ്ത് പാർട്ടി മുഖപത്രം വീക്ഷണത്തിൻറെ മുഖപ്രസംഗം. അപരാധങ്ങൾ ഏറ്റുപറഞ്ഞ് തെറ്റുകൾ തിരുത്തിയാൽ അർഹിക്കുന്ന പ്രാധാന്യം നൽകി സ്വീകരിക്കുമെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. മോഹമുക്തനായ കോൺഗ്രസുകാരൻ എന്ന് വിശേഷിപ്പിച്ചുകൊണ്ട് കോൺഗ്രസിനകത്തെ വിമതനായി വേഷം കെട്ടിച്ച ചെറിയാനെ സിപിഎം വീണ്ടും വഞ്ചിച്ചു എന്നുപറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം ആരംഭിക്കുന്നത്. രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് സിപിഎം രണ്ട് വട്ടം ചെറിയാനെ ചതിച്ചു. സിപിഎമ്മിൽ ചെറിയാന്റെ സ്ഥാനം തുടലിലിട്ട കുരങ്ങനെ പോലെയാണ്. ചെറിയാൻ ഫിലിപ്പിനോട് ചിറ്റമ്മനയമാണ് കാണിച്ചതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.