News Politics

സമസ്തയുമായുള്ള ബന്ധം ഉലയുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുന്ന ആശങ്കയില്‍ മുസ്ലീം ലീഗ്

മലപ്പുറം: സമസ്തയുമായുള്ള ബന്ധം ഉലയുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുന്ന ആശങ്കയില്‍ മുസ്ലീം ലീഗ്. ഇടതനുകൂല നിലപാടിലേക്ക് സമസ്തയിലെ ഒരുവിഭാഗം നീങ്ങുന്ന പശ്ചാത്തലത്തില്‍ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പരിഹരിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ തിരക്കിട്ട ശ്രമങ്ങള്‍. വെല്‍ഫയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫ് കൂട്ടുകൂടിയത് മുതല്‍ തുടങ്ങിയ ഭിന്നതയാണ് പൊട്ടിത്തെറിയുടെ വക്കില്‍.