News Politics

തമിഴ്‌നാട്ടില്‍ ലീഗും സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ച്

ചെന്നൈ: കേരളത്തില്‍ മുസ്ലിം ലീഗ് കോണ്‍ഗ്രസ് ബന്ധത്തിനെതിരെ സിപിഎം സംസാരിക്കുന്നുവെങ്കിലും തമിഴ്‌നാട്ടില്‍ ഈ മൂന്ന് പാര്‍ട്ടികളും ഒരേ മുന്നണിയിലാണ്. ലീഗ് ബന്ധത്തില്‍ ഒരെതിര്‍പ്പും സിപിഎം തമിഴ്‌നാട്ടില്‍ ഉയര്‍ത്തിയിട്ടില്ല.