അബ്ദുള്‍ വഹാബിനും കുഞ്ഞാലിക്കുട്ടിക്കും പകരക്കാരെ കണ്ടെത്താൻ മുസ്ലീം ലീഗിൽ ചർച്ചകൾ സജീവം
മലപ്പുറം: നിയമസഭയിലേക്ക് മത്സരിക്കുന്ന പി വി അബ്ദുള്‍ വഹാബിനും പി കെ കുഞ്ഞാലിക്കുട്ടിക്കും പകരക്കാരെ കണ്ടെത്താൻ മുസ്ലീം ലീഗിൽ ചർച്ചകൾ സജീവം. രാജ്യസഭയിലേക്കും കുഞ്ഞാലിക്കുട്ടി രാജിവെക്കുന്നതോടെ ഒഴിവ് വരുന്ന മലപ്പുറം ലോക്സഭാ സീറ്റിലേക്കുമാണ് സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടത്. വിജയം ഉറപ്പുള്ള രാജ്യസഭ സീറ്റിനായി കേരളത്തില്‍ നിന്നുള്ളവരും ദേശീയ ഭാരവാഹികളും രംഗത്തെത്തുണ്ട്.