ആലിക്കുട്ടി മുസ്ല്യാരെ വിലക്കിയ സംഭവത്തില്‍ മായിന്‍ ഹാജിക്കെതിരെ നടപടിയുണ്ടായേക്കും
കോഴിക്കോട്: മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരെ വിലക്കിയ സംഭവത്തില്‍ മുസ്ലീം ലീഗ് നേതാവും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗവുമായ മായിന്‍ ഹാജിക്കെതിരെ നടപടിയുണ്ടായേക്കും. സമസ്ത അന്വേഷണ സമിതിക്ക് ലഭിച്ച തെളിവുകളും മൊഴിയും പരിശോധിച്ച ശേഷമാവും നടപടിയില്‍ അന്തിമ തീരുമാനമെടുക്കുക.