News Politics

കോണ്‍ഗ്രസിന്റെ ജനമഹായാത്രയ്ക്ക് തുടക്കം

കാസര്‍കോട്: രണ്ടാമത്തെ കുരുക്ഷേത്ര യുദ്ധമാണ് നടക്കാന്‍ പോകുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. നരേന്ദ്രമോദി നയിക്കുന്ന കൗരവപ്പടയെ തകര്‍ക്കാനുള്ള ദൗത്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര കാസര്‍കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാനും തിരഞ്ഞെടുപ്പിലൂടെ കഴിയണം. പ്രളയംമൂലം തകര്‍ന്ന കേരളത്തില്‍ക്കണ്ട ജനങ്ങളുടെ ഐക്യമാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. പുതിയ കേരളം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനു പകരം കേരളത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച പിണറായി വിജയന് ചുട്ട മറുപടി നല്‍കണമെന്നും എ.കെ. ആന്റണി പറഞ്ഞു.