News Politics

കര്‍ണാടകത്തില്‍ സീറ്റുവിഭജനത്തില്‍ വിട്ടുവീഴ്ച ചെയ്ത് ജെ.ഡി.എസ്

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കര്‍ണാടകത്തില്‍ സീറ്റുവിഭജന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്ത് ജെ.ഡി.എസ്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകള്‍ ഒഴിവാക്കി എട്ടു സീറ്റുകള്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചിരിക്കുകയാണ് ബെംഗളൂരുവില്‍ ചേര്‍ന്ന പാര്‍ട്ടി നിര്‍വാഹക സമിതി യോഗം. അതേസമയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജെ.ഡി.എസുമായി സഖ്യം വേണ്ടെന്ന നിലപാടിലാണ് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍.