News Politics

കാണിച്ചത് രാഷ്ട്രീയ അനീതി, പുറത്താക്കിയത് കെ.എം. മാണിയെ ജോസ് കെ. മാണി

കോട്ടയം: മുന്നണിയില്‍നിന്ന് പുറത്താക്കിയ യു.ഡി.എഫ്. തീരുമാനം രാഷ്ട്രീയ അനീതിയാണെന്ന് ജോസ് കെ. മാണി. ഐക്യ ജനാധിപത്യ മുന്നണിയെ കെട്ടിപ്പടുത്ത കെ.എം. മാണിയെയാണ് ഈ നടപടിയിലൂടെ യു.ഡി.എഫ്. പുറത്താക്കിയത്. കഴിഞ്ഞ 38 വര്‍ഷം പ്രതിസന്ധി കാലഘട്ടത്തില്‍ മുന്നണിയെ സംരക്ഷിച്ച കെ.എം. മാണിയുടെ രാഷ്ട്രീയത്തെയാണ് യു.ഡി.എഫ്. തള്ളിപ്പറഞ്ഞതെന്നും ജോസ് കെ. മാണി വ്യക്തമാക്കി.