News Politics

ജാര്‍ഖണ്ഡില്‍ ജെ.എം.എം -കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേക്ക്

റാഞ്ചി: ജാര്‍ഖണ്ഡില്‍ ജെ.എം.എം -കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേക്ക്. 29 സീറ്റുമായി ജെ.എം.എം ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപി മുഖ്യമന്ത്രി രഘുബര്‍ ദാസ് ജംഷഡ്പൂര്‍ ഈസ്റ്റില്‍ പരാജയപ്പെട്ടു. മഹാസഖ്യത്തിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹേമന്ത് സോറന്‍ മത്സരിച്ച രണ്ട് സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഹേമന്ത് സോറന്‍.