News Politics

'പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎമ്മുമായി ചേര്‍ന്നുള്ള പ്രക്ഷോഭം അടഞ്ഞ അധ്യായം': യു.ഡി.എഫ്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎമ്മുമായി ചേര്‍ന്നുള്ള പ്രക്ഷോഭം അടഞ്ഞ അധ്യായമെന്ന് വ്യക്തമാക്കി യു.ഡി.എഫ്. ആരുടെയും ഔദാര്യത്തിന് സമരം ചെയ്യേണ്ട ഗതിക്കേട് യു.ഡി.എഫിനില്ലെന്ന് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ വ്യക്തമാക്കി. സംയുക്ത സമരത്തിന്റെ പേരില്‍ യു.ഡി.എഫ് യോഗത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ ഘടകകക്ഷികള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ബെന്നി ബെഹനാനും അതൃപ്തി പരസ്യമാക്കിയത്.