ജോസ് കെ മാണിയെ ചെയര്‍മാനായി തിരെഞ്ഞെടുത്ത് കേരള കോണ്‍ഗ്രസ് എം
കോട്ടയം: പാര്‍ട്ടിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ അനുകൂല വിധി വന്നതിന് പിന്നാലെ ജോസ് കെ മാണിയെ ചെയര്‍മാനായി തിരെഞ്ഞെടുത്ത് കേരള കോണ്‍ഗ്രസ് എം. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ രഹസ്യമായാണ് യോഗം ചേര്‍ന്നത്. തദ്ദേശ തെരെഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടിയിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിചിട്ടുണ്ടെങ്കിലും നിലവില്‍ ആരെയും കൂടെ കൂട്ടേണ്ടെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.