ജോസ് കെ.മാണി- സിപിഐയും ഒത്തുതീര്‍പ്പ്- പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും വെച്ചുമാറും
കോട്ടയം: കോട്ടയത്ത് ജോസ് കെ.മാണിയും സിപിഐയും ഒത്തുതീര്‍പ്പിലേക്ക്. നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ ഇരുവരും ധാരണയായി.തര്‍ക്ക സീറ്റുകളായ പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും പരസ്പരം വെച്ചുമാറാനാണ് നേതൃതലത്തില്‍ ധാരണയായത്. ഒരിടത്ത് വെടിനിര്‍ത്തിയപ്പോള്‍, പാലാ മുന്‍നിര്‍ത്തി പോരിന് ഒരുങ്ങുകയാണ് എന്‍സിപി.