News Politics

ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവരാന്‍ പിജെ ജോസഫിനെ വെല്ലുവിളിച്ച് ജോസ് കെ മാണി വിഭാഗം

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവരാന്‍ പിജെ ജോസഫിനെ വെല്ലുവിളിച്ച് ജോസ് കെ മാണി വിഭാഗം. വിപ്പ് നല്‍കാന്‍ അധികാരം ഇല്ലാത്തതുകൊണ്ടാണ് ജോസഫ് അവിശ്വാസം വൈകിപ്പിക്കുന്നത് എന്ന് ജോസ് വിഭാഗത്തിന്റെ ആരോപണം. അതെ സമയം, ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി വരുന്നതോടെ അവിശ്വാസം കൊണ്ടുവരുമെന്നാണ് പിജെ ജോസഫ് വിഭാഗത്തിന്റെ നിലപാട്.