News Politics

ജോസ് വിഭാഗവും എല്‍ഡിഎഫുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ ധാരണയ്ക്ക് സാധ്യത

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും എല്‍ഡിഎഫുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ ധാരണയ്ക്ക് സാധ്യത തെളിയുന്നു. വിഷയത്തില്‍ സിപിഎം നേതൃത്വം സിപിഐയുമായി അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്തും. ബുധനാഴ്ചത്തെ കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകുമെന്നാണ് സൂചന. മുന്നണിപ്രവേശത്തില്‍ തീരുമാനം ഉടന്‍ ഉണ്ടായേക്കില്ല.