News Politics

മുന്നണി പ്രവേശനത്തില്‍ അവസാന വട്ട കൂടിയാലോചനകളുമായി ജോസ് വിഭാഗം

കോട്ടയം: മുന്നണി പ്രവേശനത്തില്‍ അവസാന വട്ട കൂടിയാലോചനകളുമായി ജോസ് വിഭാഗം. മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന യോഗം ഇന്ന് ചേരും. ജോസ് കെ മാണിയുടെ ഇടതു പ്രവേശനത്തോടെ കൂടുതല്‍ നേതാക്കള്‍ യു.ഡി.എഫിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ജോസഫ് വിഭാഗവും കോണ്‍ഗ്രസും.