News Politics

ജോസ് കെ മാണി രാജ്യസഭാ എം.പി. സ്ഥാനം രാജിവെക്കാന്‍ ആലോചന

കോട്ടയം: ഇടതു മുന്നണിയില്‍ പ്രവേശിക്കുന്നതിനു മുന്‍പായി രാജ്യസഭാ അംഗത്വം രാജിവയ്ക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ആലോചന. പാലാ സീറ്റ് ലഭിക്കുന്നതിനാണ് പുതിയ നീക്കം. മുന്നണി മാറ്റം ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ ആലോചിക്കുന്നതിനായി സ്റ്റിയറിങ് കമ്മിറ്റി ഇന്ന് ചേരും.