News Politics

കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; പഴയ ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിക്കാന്‍ നീക്കം

ഇടുക്കി: കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. പഴയ ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. രണ്ട് സീറ്റ് ലഭിക്കാതെ രമ്യതയിലെത്താന്‍ കഴിയില്ലെന്ന നിലപാടില്‍ പി.ജെ. ജോസഫ് ഉറച്ചു നില്‍ക്കുകയാണ്. ജോസ്.കെ മാണിയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിലുള്ള എതിര്‍പ്പും ശക്തമാണ്.