News Politics

കുട്ടനാട് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ജോസഫ്-ജോസ് വിഭാഗങ്ങള്‍

തിരുവനന്തപുരം: കുട്ടനാട് സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് ജോസഫ് വിഭാഗവും ജോസ് കെ.മാണി വിഭാഗവും. കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നുവെങ്കില്‍ പകരം മൂവാറ്റുപുഴ സീറ്റിന് അവകാശവാദം ഉന്നയിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. ഫ്രാന്‍സിസ് ജോര്‍ജിനെ പാര്‍ട്ടിയില്‍ തിരികെ എത്തിക്കാനും ജോസഫ് വിഭാഗം ശ്രമം തുടങ്ങി.