News Politics

കെ.സി.ആറിന്റെ ഡല്‍ഹി ദൗത്യം വിഫലം; ചര്‍ച്ചയ്ക്ക് അഖിലേഷും മായാവതിയും എത്തിയില്ല

ന്യൂഡല്‍ഹി: ഫെഡറല്‍ മുന്നണി രൂപീകരണ നീക്കവുമായി ഡല്‍ഹിയിലെത്തിയ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന് തിരിച്ചടി. അഖിലേഷ് യാദവും മായാവതിയും ഡല്‍ഹിയില്‍ എത്തിയില്ല. ഹൈദരാബാദിലെത്തി പിന്നീട് ചന്ദ്രശേഖര റാവുവിനെ കാണാമെന്ന് അഖിലേഷ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കെ.സി.ആര്‍ കൂടിക്കാഴ്ച നടത്തി.