മധ്യപ്രദേശില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള ബിജെപിയുടെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി കമല്‍നാഥ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള ബി.ജെ.പിയുടെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി കമല്‍നാഥ്. സ്പീക്കര്‍ നിശ്ചയിക്കുന്ന ദിവസം നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടാന്‍ തയ്യാറെന്നും കമല്‍നാഥ്. ബെംഗളൂരുവിലുള്ള വിമത എം.എല്‍.എമാര്‍ ഭോപ്പാലിലെത്തി സ്പീക്കര്‍ക്ക് രാജിക്കത്ത് സമര്‍പ്പിക്കും. ബി.ജെ.പി ക്യാമ്പിലുള്ള രണ്ട് എം.എല്‍.എമാര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുെമന്ന് സൂചന.