News Politics

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു

ബെംഗളൂരു: നവംബര്‍ 3ന് നടക്കാനിരിക്കുന്ന ഷിറ, ആര്‍.ആര്‍ നഗര്‍ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ് കര്‍ണാടകയില്‍. തെരഞ്ഞെടുപ്പ് ജയ, പരാജയം സംസ്ഥാന ഭരണത്തെ ബാധിക്കില്ലെങ്കിലും വിജയം ഉറപ്പാക്കാന്‍ മുഴുവന്‍ സന്നാഹങ്ങളുമായി നിലയുറപ്പിക്കുകയാണ് ഭരണ കക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ജെ.ഡി.എസും.