News Politics

പൊതുതിരഞ്ഞെടുപ്പിന് മുമ്പ് കുട്ടനാട് ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ ബലപരീക്ഷണമാകും

ആലപ്പുഴ: പൊതുതിരഞ്ഞെടുപ്പിനു മുന്‍പ് കേരളത്തില്‍ രാഷ്ട്രീയ ബലപരീക്ഷണത്തിനുളള വേദിയായി കുട്ടനാട് മാറും. തോമസ് ചാണ്ടിയുടെ വിയോഗത്തോടെ ഒഴിവുവന്ന സീറ്റില്‍ ജൂണിനു മുന്‍പ് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകാനാണ് സാധ്യത.