News Politics

മറ്റൊരു ചാരക്കേസ് ചമയ്ക്കാന്‍ കേരളം അനുവദിക്കില്ല: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തുക്കേസിനെ ചാരക്കേസിനോട് ഉപമിച്ച് സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇനിയും ഒരു ചാരക്കേസ് ചമയ്ക്കാന്‍ കേരളം അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിലപാട് കോടിയേരി വ്യക്തമാക്കിയിരിക്കുന്നത്.