News Politics

കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ സമദൂരം പാലിച്ച് യുഡിഎഫ് നേതൃത്വം

കോട്ടയം: പരസ്യ ഏറ്റുമുട്ടല്‍ തുടരുമ്പോഴും ഇരു വിഭാഗം കേരള കോണ്‍ഗ്രസുകളും തത്കാലം യു.ഡി.എഫില്‍ തന്നെ തുടരും. ജോസ്-ജോസഫ് വിഭാഗങ്ങളെ നിലനിര്‍ത്തി മുന്നോട്ട് പോകാനുള്ള സമവാക്യങ്ങളാണ് യു.ഡി.എഫ് ആലോചിക്കുന്നത്. ഇരു വിഭാഗത്തേയും തൃപ്തിപ്പെടുത്തുന്ന പ്രതികരണങ്ങളാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്.