News Politics

തദ്ദേശ തിരഞ്ഞെടുപ്പില്‍ അവകാശവാദവുമായി ജോസഫ് വിഭാഗം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകളിലെല്ലാം അവകാശവാദമുന്നയിച്ച് ജോസഫ് വിഭാഗം. ജോസഫ് വിഭാഗത്തിന്റെ ആവശ്യം പ്രായോഗികമല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. തിങ്കളാഴ്ച കോട്ടയത്ത് കോണ്‍ഗ്രസും ജോസഫ് വിഭാഗവും ഉഭയകക്ഷി ചര്‍ച്ച നടത്തും.