News Politics

സുധാകരന്റേത് നാടന്‍ ശൈലിയെന്ന് കെ സിവേണുഗോപാല്‍

ന്യൂഡല്‍ഹി: കെ സുധാകരനെ പിന്തുണച്ച് ഹൈക്കമാന്‍ഡും. സുധാകരന്റെ പരാമര്‍ശം നാടന്‍ ശൈലിയെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു, നായനാരോളം പഴക്കമുള്ള കണ്ണൂരിലെ പ്രസംഗശൈലിയുടെ ഭാഗമാണ് സുധാകരന്റേതും.എം.എം.മണിയും ജി.സുധാകരനും പലതും വിളിച്ച് പറഞ്ഞപ്പോള്‍ അതെല്ലാം നാടന്‍ ഭാഷയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഓര്‍ക്കണമെന്നും കെ സി ഡല്‍ഹിയില്‍ പറഞ്ഞു.