News Politics

ഉപതിരഞ്ഞെടുപ്പില്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ സമവായം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് ചേരും. തദ്ദേശതിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും. രാവിലെ 10-ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സര്‍വ്വകക്ഷിയോഗം.