News Politics

കെ എം മാണി സ്മൃതി സംഗമത്തിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കേരള കോൺഗ്രസ് എം

 കോട്ടയം: കെ.എം. മാണി സ്മൃതി സംഗമത്തിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കേരള കോൺഗ്രസ് എം. പാലാ പോരിൽ സിപിഎം ജോസ് കെ മാണിക്ക് ഒപ്പമെന്ന് എം.എം. മണി വ്യക്തമാക്കിയതോടെ നേരിട്ട് പ്രചാരണത്തിനിറങ്ങാനാണ് പാർട്ടി തീരുമാനം. പാലായിൽ വികസന വിളംബര ജാഥ നടത്താൻ മാണി സി കാപ്പനും തീരുമാനിച്ചതോടെ പാലാ പോരിന് വാശിയേറുകയാണ്.