News Politics

കേരളാ കോണ്‍ഗ്രസിന് അധിക സീറ്റ് ലഭിച്ചേക്കില്ല

ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് അധിക സീറ്റ് ലഭിച്ചേക്കില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് നല്‍കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. രണ്ടാം സീറ്റ് ലഭിച്ചില്ലെങ്കില്‍ കിട്ടുന്ന സീറ്റില്‍ ജോസഫ് വിഭാഗം അവകാശ വാദം ഉന്നയിക്കും.