News Politics

പി.ജെ.ജോസഫിനേയും കോണ്‍ഗ്രസിനേയും വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രം

കോട്ടയം: മുതിര്‍ന്ന നേതാവും പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാനുമായ പി.ജെ.ജോസഫിനേയും കോണ്‍ഗ്രസ് നേതൃത്വത്തേയും വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രം. മുറിവുണങ്ങാത്ത മനസ്സുമായിട്ടാണ് കെ.എം.മാണി മടങ്ങിയതെന്നാണ് മുഖപത്രം പ്രതിച്ഛായ പറയുന്നത്. മാണിയുടെ മരണത്തെ തുടര്‍ന്ന് ചെയര്‍മാന്‍ പോസ്റ്റിനുള്ള തര്‍ക്കം പാര്‍ട്ടിയില്‍ നിലനില്‍ക്കെയാണ് പി.ജെ.ജോസഫിനെ വിമര്‍ശിച്ചുള്ള ഒരു ലേഖനം പാര്‍ട്ടി മുഖ പത്രത്തില്‍ വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.