News Politics

കോണ്‍ഗ്രസിലെ നേതാക്കള്‍ക്കെതിരെ തുറന്നടിച്ച് കൊടിക്കുന്നില്‍ സുരേഷ് എം പി

കൊല്ലം: കോണ്‍ഗ്രസിലെ നേതാക്കള്‍ക്കെതിരെ തുറന്നടിച്ച് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. കോണ്‍ഗ്രസ് എം.പിമാര്‍ സ്ഥാനം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന തരത്തില്‍ പാര്‍ട്ടിക്കുള്ളിലെ ഒരു കൂട്ടം ആളുകള്‍ പ്രചാരണം നടത്തുകയാണ്. ഇത് കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാരെ അപമാനിക്കാനാണ്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് എം.പിമാര്‍ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്നും അദ്ദേഹം പറഞ്ഞു.