കോന്നിയിലെ പരാജയം കോണ്‍ഗ്രസില്‍ പുകയുന്നു
പത്തനംതിട്ട/തിരുവനന്തപുരം: കോന്നിയിലെ പരാജയത്തെച്ചൊല്ലി യു.ഡി.എഫില്‍ തര്‍ക്കം. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കാണ് ഉത്തരവാദിത്വമെന്നും പരാജയം കെ.പി.സി.സി അന്വേഷിക്കണമെന്നും അടൂര്‍ പ്രകാശ് എം.പി പറഞ്ഞു. എന്നാല്‍ ഡി.സി.സിക്ക് പാളിച്ച സംഭവിച്ചിട്ടില്ലെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്നും ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് പ്രതികരിച്ചു.