News Politics

കെ.പി.സി.സി പുനഃസംഘടനയില്‍ തീരുമാനം നീളുന്നു

ന്യൂഡല്‍ഹി: കെ.പി.സി.സി പുനഃസംഘടനയില്‍ തീരുമാനം നീളുന്നു. ഡല്‍ഹിയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ നടത്തിയ ചര്‍ച്ച ധാരണയായില്ല. ഭാരവാഹികളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശത്തോട് എ, ഐ ഗ്രൂപ്പുകള്‍ വിയോജിച്ചു.