News Politics

കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നേതൃത്വത്തിന് രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നേതൃത്വത്തിന് രൂക്ഷവിമര്‍ശനം. ഉമ്മന്‍ചാണ്ടിക്കും രമേശിനും മുല്ലപ്പള്ളിക്കുമെതിരെയാണ് വിമര്‍ശനം. നേതാക്കള്‍ ഫോണില്‍ പോലും പരസ്പരം സംസാരിക്കാറുണ്ടോയെന്നും പാര്‍ട്ടിയെ തുലയ്ക്കാനാണോ ഇറങ്ങിയിരിക്കുന്നതെന്നും കെപിസിസിയില്‍ പൊട്ടിത്തെറിച്ച് വിഡി സതീശന്‍. ഒന്നര വര്‍ഷമായി കെപിസിസി പ്രസിഡന്റിന്റെ ഫോണ്‍ കിട്ടാനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടില്ലെന്ന് സുധാകരന്റെയും പരിഹാസം.