News Politics

മുരളീധരനടക്കമുള്ളവര്‍ പരസ്യ പ്രസ്താവനകളിലൂടെ നിഴല്‍ യുദ്ധം നടത്തരുതെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: കെ.മുരളീധരനടക്കമുള്ളവര്‍ പരസ്യ പ്രസ്താവനകളിലൂടെ നിഴല്‍ യുദ്ധം നടത്തരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. സമരം അവസാനിപ്പിച്ചത് അടക്കമുള്ള പാര്‍ട്ടി തീരുമാനങ്ങള്‍ അറിഞ്ഞത് ടി.വിയിലൂടെയാണെന്ന് കെ.മുരളീധരന്‍. നടപടിക്കില്ലെന്ന് മുല്ലപ്പള്ളിയും ഇനി പരാതി പറയാനില്ലെന്ന് മുരളിയും വ്യക്തമാക്കി.