News Politics

കെപിസിസി പുനഃസംഘടന: ഒരാള്‍ക്ക് ഒരു പദവിയെന്ന് ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയില്‍ ഒരാള്‍ക്ക് ഒരു പദവി എന്ന് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം. എം.എല്‍.എമാരും എം.പിമാരും ഭാരവാഹികള്‍ ആകേണ്ടതില്ല എന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. പ്രയാപരിധി നിര്‍ബന്ധമാക്കാനും നിര്‍ദ്ദേശമുണ്ട്. എഴുപത് വയസിനു മുകളിലുള്ളവരെ ഒഴിവാക്കുമെന്നാണ് സൂചന.