തിരുവന്തപുരം ലോ കോളേജില്‍ കെ.എസ്.യു പ്രവര്ത്തകന് മര്‍ദ്ദനം; നാല് എസ്എഫ്ഐക്കാര്‍ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവന്തപുരത്ത് കെ.എസ്.യു പ്രവര്ത്തകന് മര്‍ദ്ദനം. ഗവണ്മെന്റ് ലോ കോളേജ് യൂണിറ്റ് ഭാരവാഹിയും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ യാമിന് മുഹമ്മദിനെയാണ് മൂന്നംഗ സംഘം മര്‍ദ്ദിച്ചത്. എസ് എഫ് ഐ പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് കെ.എസ്.യു ആരോപിച്ചു. സംഭവത്തില്‍ കോളേജിലെ എസ്എഫ്ഐ നേതാക്കളായ അനന്തകൃഷ്ണന്, അഖില്‍, ഗോകുല്‍, അഖില്‍ ബാബു എന്നിവരെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു.