News Politics

എംഎല്‍എമാരെ നിലയ്ക്ക് നിര്‍ത്താന്‍ കോണ്‍ഗ്രസ് തയ്യാറാകണം, രാജിവെക്കാന്‍ തയ്യാറെന്ന് കുമാരസ്വാമി

ബെംഗളൂരു: കര്‍ണാടകയില്‍ ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തില്‍ തര്‍ക്കം മൂര്‍ഛിക്കുന്നുവെന്ന് സൂചനകള്‍. കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ താന്‍ തയ്യാറാണെന്ന് എച്ച്.ഡി. കുമാര സ്വാമി. വേണ്ടിവന്നാല്‍ രാജി വെക്കാന്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരിധി ലംഘിക്കുന്നുവെന്നും എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.