News Politics

നേമത്തെ ഗുജറാത്തെന്ന് വിശേഷിപ്പിച്ച് കുമ്മനം രാജശേഖരൻ വോട്ടർമാരെ അപമാനിച്ചു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: നേമത്തെ ഗുജറാത്തെന്ന് വിശേഷിപ്പിച്ച് കുമ്മനം രാജശേഖരൻ വോട്ടർമാരെ അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുജറാത്തിലെ പോലെ മനുഷ്യത്വരഹിതമായ പ്രവൃത്തികൾ നടത്താൻ കുമ്മനം ആലോചിക്കുന്നുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.