News Politics

സ്ഥാനാര്‍ഥി നിര്‍ണയത്തിന് മാനദണ്ഡം ഉണ്ടെങ്കില്‍ അത് എല്ലാവര്‍ക്കും ബാധകമാക്കണം: കെ വി തോമസ്

തിരുവനന്തപുരം: നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പാര്‍ട്ടി മാനദണ്ഡങ്ങളുണ്ടെങ്കില്‍ അത് എല്ലാവര്‍ക്കും ബാധകമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. ചിലരെ ഒഴിവാക്കാനായി മാത്രം മാനദണ്ഡങ്ങള്‍ കൊണ്ടു വരുന്നതിനോട് യോജിക്കാനാവില്ലെന്നും കെ.വി തോമസ് പറഞ്ഞു. എറണാകുളം സീറ്റ് നിഷേധിച്ചപ്പോള്‍ പാര്‍ട്ടി ഭാരവാഹിത്വം നല്‍കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നതായും കെ.വി തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.